സുൽത്താൻ ബത്തേരി: വിദ്യാർഥികളുടെ ഗവേഷണ മികവിലും ആഗോള പഠനാവസര ങ്ങളിലും വീണ്ടും തിളങ്ങി ഓടപ്പള്ളം ഗവ. ഹൈസ്കൂൾ.
അമേരിക്കയിലെ മിൽപിറ്റാ സിൽ നടന്ന കുട്ടികളുടെ രാജ്യാന്തര സയൻസ് കോൺഫറൻസിൽ ഓൺലൈനായി ഗവേ ഷണ പ്രബന്ധം അവതരിപ്പിച്ച സ്കൂളിലെ വിദ്യാർഥി ഗവേഷക സംഘം കോൺഫറൻസിലെ മികച്ച മൂന്ന് അവതരണങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു.
ആഗോള ആശയവിനിമയ ത്തിലൂടെ സ്കൂൾ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ വികാ സത്തിനുള്ള സാധ്യതകളെപ്പറ്റിയാണ് കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചത്. ഇതിനാണ് ബെസ്റ്റ് പ്രസന്റേഷൻ അവാർഡ് നേടിയത്.
സ്കൂളിലെ ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന ആരോൺ വർഗീസ്, അൽജിൻ, കരോലിൻ സാറാ യാക്കൂബ്, ദുർഗ നാരായണൻ, വിഷ്ണു, റിച്ചാർഡ്, നിവ എലൈസ്, നീരദ് കേശവ്, മൈഥിലി, ഏബൽ വിൻസെന്റ് എന്നീ കുട്ടികളാണ് പ്രബന്ധമ വതരിപ്പിച്ചത്. ഈ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും അടുത്ത രാജ്യാന്തര സയൻസ് കോൺഫറൻസിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
ഗവേഷണവും ആഗോള പഠനവും കൈകോർക്കുന്ന ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ കുട്ടികളുടേതായ രണ്ട് റിസേർച്ച് ടീമുകൾ വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തി വരുന്നുണ്ട്. ഗ്ലോബൽ യങ് റിസേർച്ചേഴ്സ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ഗവേഷണ പ്രവർത്തനത്തിൽ ഏർപ്പെട്ട കുട്ടികൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സയന്റിസ്റ്റുകളുടെ ക്ലാ സുകളും ലഭിച്ചു വരുന്നുണ്ട്. ഗവേഷകയായ സി.എസ്. രഞ്ജിതയാണ് റിസേർച്ച് ടീമിന്റെ അഡ്വൈസറായി പ്രവർത്തിക്കുന്നത്. ടി.എൻ. ദീപ. എം.പി. ഷിജിന, ജിതിൻ ജിത്ത് എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്. സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരുമായും വിദ്യാർഥികളുമായും ഓൺലൈനായി സംവദിച്ച് ഇംഗ്ലീഷ് അഭ്യസി ക്കാനും അന്തർദേശീയ പഠനാ നുഭവങ്ങൾ നേടാനും വിദ്യാർ ഥികൾക്ക് സ്കുളിൽ അവസ രമുണ്ട്.